കുവൈത്ത് സിറ്റി : കുവൈത്തിൽ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്നത് തുടരുന്നു, റിഖ പോലീസ് സ്റ്റേഷനിൽ സമാനമായ പരാതി വീണ്ടും ലഭിച്ചു. ആ മേഖലയിലെ ഒരു പവർ ട്രാൻസ്ഫോമറിൽ നിന്ന് ഇലക്ട്രിക്കൽ കേബിൾ മോഷ്ടിക്കപ്പെട്ടതായി ജല വൈദ്യുതി മന്ത്രാലയ ഉദ്യോഗസ്ഥനാണ് പൊലീസിൽ പരാതി നൽകിയത്, ഏകദേശം 8,000 ദിനാർ മൂല്യം വരുന്ന കേബിളുകൾ ആണ് മോഷ്ടിക്കപ്പെട്ടത്.