ഖൈറാൻ മേഖലയിലെ 47 ചാലറ്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

0
24

കുവൈത്ത് സിറ്റി: ജല – വൈദ്യുതി  മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ഇലക്‌ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് സെക്‌ടർ എന്നിവയുടെ സഹകരണത്തോടെ അൽ-ഖൈറാൻ, അൽ-സൂർ, നുവൈസീബ് പ്രദേശങ്ങളിലെ നിയമലംഘനം നടത്തിയ ചാലറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് വൈദ്യുതി കണക്ഷനെടുത്ത ചില ചാലറ്റുകളടക്കം 47 ചാലറ്റുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്