മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് ആനയുടമകളുടെ സംഘടന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് സംഘടനാ പ്രതിനിധി ഇക്കാര്യം അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണെന്നും ഇവര്‍ വനംവകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഉടമകള്‍ ആരോപിച്ചു. ആനകളെ വേണമെങ്കില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ എത്തിക്കണമെന്നും അവരോടുള്ള എതിര്‍പ്പല്ല ആനകളെ അയക്കേണ്ടെന്ന് തീരുമാനിച്ചത് പിന്നിലെന്നും ആനയുടമകള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്‍ബുക്കില്‍ വനംവകുപ്പ് മന്ത്രി, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് തുടരുമെന്ന് അറിയിച്ചിരുന്നു. കാഴ്‍ച്ച ശക്തി ഏതാണ്ട് പൂര്‍ണമായും നശിച്ച ആന, ഇതുവരെ പന്ത്രണ്ട് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ചെറിയ ശബ്ദങ്ങള്‍ പോലും ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാല്‍ ആനയിടയാനുള്ള സാധ്യതയുണ്ടെന്നും തെളിഞ്ഞിരുന്നു. അതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.