എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന വരുന്ന ഫോൺ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് എംബസി

0
23

കുവൈത്ത് സിറ്റി: എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രവാസികളെ പറ്റിച്ച് പണം തട്ടുന്ന സംഘം കുവൈറ്റിൽ സജീവം സജീവമായതായി ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഫോൺ കോളുകളിലൂടെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുന്നതായാണ് വിവരം. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസികളിൽ നിന്ന് എംബസി ഒരിക്കലും പണമിടപാട് വിശദാംശങ്ങളോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ആവശ്യപ്പെടുക ഇല്ലെന്നും വാർത്താ കുറിപ്പിൽ ഉണ്ട്.
പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ബാങ്ക് വിവരങ്ങളും മറ്റ് പണമിടപാടുകളുടെ വിവരങ്ങളും ആർക്കും കൈമാറ്റം ചെയ്യരുതെന്നും ഇതിൽ മുന്നറിയിപ്പു നൽകുന്നു. എംബസി നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://www.indembkwt.gov.in/) വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വ്യാജ കോളുകൾ ആർക്കെങ്കിലും വന്നാൽ hoc.kuwait@mea.gov.in എന്ന വെബ്സൈറ്റ് വഴി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യാം.