കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഫയര് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 8.37നാണ് കുവൈത്തിലേക്കുള്ള വിമാനം കരിപ്പൂർ എയർപോർട്ടിൽ നിന്ന്പറന്നുയർന്നത്. 9.10ന് തിരിച്ചിറക്കുകയും ചെയ്തുു .

വിമാനം ടേക്ഓഫ് ചെയ്ത ഉടനെ കാർഗോ വിഭാഗത്തിൽ നിന്ന് ഫയർ അലാം മുഴങ്ങക യായിരുന്നു .ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.വിമാനം വിശദമായ പരിശോധനകള്‍ നടത്തി കേടുപാടുകള്‍ ഇല്ലെങ്കില്‍ യാത്ര തുടരും