കുവൈത്ത് സിറ്റി : എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ പ്രിൻസ് ഫിലിപ്പ്ൻ്റെ നിര്യാണത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം എലിസബത്ത് രാജ്ഞിയ്ക്ക് അനുശോചന സന്ദേശം അയച്ചു . അനുശോചനസന്ദേശത്തിൽ കുവൈത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഫിലിപ്പ് രാജകുമാരൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും പിന്തുണയെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ചാൾസ് രാജകുമാരനും അമീർ അനുശോചന സന്ദേശം അയച്ചു.