യുഎഇ നിയന്ത്രണങ്ങൾ മൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി

0
13

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പത്ത് ദിവസം കൂടി നീട്ടിയത് പ്രതിസന്ധി വർധിപ്പിച്ചു എങ്കിലും പ്രവാസികൾക്ക് ആശ്വാസമേകി വിമാനക്കമ്പനി.
നിയന്ത്രണങ്ങൾ മൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.ബുക്ക് ചെയ്ത ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടുക. ഈ നടപടി നിയന്ത്രണങ്ങൾ വരുന്നതിനു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.

ടിക്കറ്റ് ബുക്ക് ചെയ്ത സ്ഥലത്തേക്കോ അതേ മേഖലയിലേക്കോ ഏത് ക്ലാസിലും അധിക നിരക്ക് നല്‍കാതെ 36 മാസത്തിനുള്ളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത.
ഏപ്രില്‍ ഒന്നിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്തവര്‍ക്കുമാണ് ഈ സൗകര്യം ലഭിക്കുന്നത്.

2021 ഏപ്രില്‍ ഒന്നു മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ട് വര്‍ഷത്തെ യാത്രാ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ യാത്രാ തീയതികള്‍ മാറ്റി എടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരമുണ്ടാകും.