ഇന്ത്യ- യുഎഇ വിമാന സര്‍വ്വീസ്‌ വീണ്ടും നീട്ടിയതായി എമിറേറ്റ്‌്‌സ്‌

0
26

ഇന്ത്യ ഉള്‍പ്പടെ 4 രാജ്യങ്ങളില്‍ നിന്ന്‌ യുഎഇയിലേക്കുള്ള വിമാന സര്‍വ്വീസികള്‍ വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്‌ വി്‌മാന കമ്പനി അറിയിച്ചു. ഓഗസ്‌റ്റ്‌ ഏഴുവരെയാണ്‌ സര്‍വ്വീസുകള്‍ നീട്ടിയിരിക്കുന്നത്‌. ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവയാണ്‌ മറ്റ്‌ രാജ്യങ്ങള്‍

രാജ്യത്തെ കോവിഡ്‌ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ നേരത്തെ ജൂലൈ 31 വരെ വിമാന സര്‍വ്വീസ്‌ താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി എമിറേറ്റ്‌സ്‌ കമ്പനി അറിയിച്ചിരുന്നു. ഓഗസ്‌റ്റ്‌ മുതല്‍ തിരിച്ചു വരാമെന്ന പ്രവാസികളുടെ പ്രതീകഷകളാണ്‌ വീണ്ടും തകര്‍ന്നത്‌. ഇന്ത്യയില്‍ നിന്ന്‌ യുഎഇയിലേക്ക്‌ ഓഗസ്‌റ്റ്‌ 2 ്‌വരെ സര്‍വ്വീസ്‌ നിര്‍ത്തിവച്ചതായി എത്തിഹാദ്‌ എയര്‍വേയ്‌സും അറിയിച്ചിരുന്നു.