SME കളിലെ ജീവനക്കാർക്ക് വർക്ക് വിസ മാറുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു

0
23

ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എസ്എംഇ) ജീവനക്കാർക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ വർക്ക് പെർമിറ്റ്  മാറ്റാൻ അനുമതി നൽകി വാണിജ്യ വ്യവസായ മന്ത്രി ഡോക്ടർ  അബ്ദുല്ല അൽ സൽമാൻ, ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ അവിടെ വർക്ക് പെർമിറ്റ് മാറ്റുന്നതിനുള്ള കാലപരിധി 3 വർഷത്തിനു പകരം ഒരുവർഷം ആക്കി . ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ  തൊഴിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് 2016 ലെ ഒൻപതാം നമ്പർ  പ്രമേയത്തിെലെ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ,  തൊഴിലുടമയുടെ അംഗീകാരേത്തോടെ പെർമിറ്റ് മാതാ വുന്നതാണ് എന്ന് അൽ ഖബാസ റിപ്പോർട്ട് ചെയ്തു.

കോവിഡിനെ നേരിടാനുള്ള സംസ്ഥാനത്തിന്റെ മുൻകരുതൽ നടപടികളും തൊഴിൽ വിപണിയിൽ അതിന്റെ സ്വാധീനവും അവലോകനം ചെയ്ത ശേഷമാണ് മന്ത്രിയുടെ തീരുമാനം.