ഇ.എം.എസ്, എ.കെ.ജി അനുസ്മരണം: ശ്രീചിത്രൻ മുഖ്യാതിഥി

0
218
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് ‘വികസനവും വികസനവിരുദ്ധ രാഷ്ട്രിയവും ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തുന്നു. കുവൈറ്റ് സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 66698116 , 97376011 , 96652512 ,60615153 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.