വിദ്യാഭ്യാസ മന്ത്രാലയം 148 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു

0
34

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി  കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പ്രവാസികളായ അധ്യാപകരും മറ്റ് ഉൾപ്പെടെ 148 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വരുന്ന ജൂൺ മുതൽ ഈ ജീവനക്കാരുടെ ഒഴിവിലേക്ക് അ പുതിയ നിയമനങ്ങൾ നടത്താമെന്ന്  വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി രാജാ ബാവർക്കി പൊതുവിദ്യാഭ്യാസ അണ്ടർസെക്രട്ടറി ഉസാമ അൽ സുൽത്താനെ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ജീവനക്കാരുടെ എണ്ണത്തിൽ കുറവുള്ള വിദ്യാഭ്യാസ മേഖലകളെ   ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നതായും  പത്ര റിപ്പോർട്ടിൽ പറയുന്നു.

നടപ്പ് അധ്യയനവർഷത്തിൽ സേവനം അവസാനിപ്പിക്കേണ്ട അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പേരുകൾ ഉൾക്കൊള്ളുന്ന പട്ടിക തയ്യാറാക്കാൻ എല്ലാ മേഖലകളോടും ബാവർക്കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വദേശിവൽക്കരണ  പരിധിയിൽ വരുന്ന തൊഴിൽ ഗ്രൂപ്പുകളിൽ, പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ, വിദ്യാഭ്യാസ വികസന മേഖലകളിലും പ്രവർത്തനങ്ങളിലും പല എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട് കളിലും നിലവിൽ ജീവനക്കാരുടെ കുറവുണ്ട്. സയൻസ് ലക്ചറർമാർ, ഗവേഷകർ, അക്കൗണ്ടന്റുമാർ, നിയമ പ്രൊഫഷണലുകൾ എന്നിവ പോലുള്ള സാങ്കേതിക ജോലികൾക്ക് ആളില്ലാാത്ത അവസ്ഥയാണ്. ഈ സാഹചര്യങ്ങളിൽ ഇതിൽ മറ്റു ജീവനക്കാരെ കൂടെ പിരിച്ചുവിടുന്നത് അത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും എന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. അനുപാതം കണക്കാക്കി ജീവനക്കാരെ പിരിച്ചുവിടുന്നതിനുപകരം കുവൈത്ത് സ്വദേശികൾ ലഭ്യമായ മേഖലകളിൽ മാത്രം പുനർ നിയമനടപടികൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം ആണ് ഇവർ മുന്നോട്ടു വെക്കുന്നത്.