94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയെ ഞെട്ടിച്ചു കൊണ്ട് അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിത്. കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ കയറിച്ചെന്ന് മുഖത്തടിച്ചത് . അവതാരകൻ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതാണ് സ്മിത്തിനെ ക്ഷോഭിപ്പിച്ചത് .അലൊപീഷ്യ എന്ന അസുഖത്തിെത്തുടർന്ന് ജേഡ പിങ്കെറ്റ് സ്മിത് തലമുടി ഷേവ് ചെയ്ത് കളഞ്ഞിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോശിക്കുകയും ചെയ്തു.
അതേസമയം, മികച്ച നടനുള്ള ഇത്തവണത്തെ ഓസ്‌കാര്‍ വില്‍ സ്മിത്തിനാണ് ലഭിച്ചത്. ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ, അവതാരകനെ തല്ലിയത് സ്മിത് ഖേദം പ്രകടിപ്പിച്ചു.