2019 ഓഗസ്റ്റിന് മുൻപ് കുവൈത്ത് വിട്ട പ്രവാസികൾക്ക് മടങ്ങിവരാനാകില്ല

0
26

കുവൈത്ത് സിറ്റി: 2019 ആഗസ്ത് 31നോ അതിന് മുമ്പോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് കാലാവധി ഉണ്ടെങ്കിലും മടങ്ങിയെത്താനാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2019 സപ്തംബര്‍ ഒന്നിനോ അതിന് ശേഷമോ കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് മടങ്ങി വരണമെങ്കില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ ഫൈസര്‍ ബയോടെക്, ഓക്‌സ്‌ഫോഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈറ്റില്‍ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താല്‍ മതിയെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു