കുറ്റ്യാടി പ്രതിഷേധം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഇ പി ജയരാജൻ

0
14

കണ്ണൂ: കുറ്റ്യാടിയിൽ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് പരിശോധിക്കുമെന്ന്  മന്ത്രി ഇ പി ജയരാജൻ. പ്രതിഷേധം ഉണ്ടാകാൻ ഇടയാക്കിയ സാഹചര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ  പരസ്യ പ്രകടനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ കുറ്റ്യാടി സീറ്റിൽ മത്സരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് എന്ന് കേരള കോൺഗ്രസ് എം പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സീറ്റ് വിട്ടുകൊടുക്കാൻ ഞാൻ കേരള കോൺഗ്രസ് എം തയ്യാറായാൽ അവിടെ സിപിഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. എന്നാൽ വിട്ടു കൊടുക്കുന്ന സീറ്റിന് പകരം മരം മറ്റൊരു സീറ്റ് നൽകാൻ  സാധ്യതയില്ല