കുവൈത്തിലെ വായുമലിനീകരണം; അമേരിക്കൻ എംബസിയുടെ റിപ്പോർട്ട് തള്ളി ഇ പി എ

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ  വായുമലിനീകരണം ആശങ്കാജനകമാം വിധം ഉയർന്നുവെന്ന  കുവൈത്തിലെ അമേരിക്കൻ എംബസി പ്രസിദ്ധീകരിച്ച മലിനീകരണ സൂചിക തള്ളി കുവൈത്ത്  പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപി‌എ) . റിപ്പോർട്ടുകളിൽ പറയുന്ന പ്രകാരം കുവൈത്ത് വായുമലിനീകരണം ഇല്ല എന്ന്    ഇപി‌എ പത്രക്കുറിപ്പിൽ പറയുന്നു. അൽ ജരീഡ പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതു സംബന്ധിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും  പത്രക്കുറിപ്പിൽ ഉണ്ട്.

യുഎസ് എംബസിയുടെ മലിനീകരണ സൂചിക സംബന്ധിച്ച പഠനം ഓണം തള്ളുന്നതിന് ഇപി‌എ ഉന്നയിക്കുന്ന വാദങ്ങൾ ഇപ്രകാരമാണ്, ഈ പഠനത്തിൽ എല്ലാത്തരം മലിനീകരണങ്ങളെയും നിരീക്ഷിക്കുന്നില്ല, മറിച്ച് 2.5 മൈക്രോൺ വലുപ്പമുള്ള പൊടിപടലങ്ങൾ അളക്കുന്നതിൽ മാത്രമാണ് പ്രത്യേകത ശ്രദ്ധ പുലർത്തിയതെന്നും ഇപിഎ വിശദീകരിച്ചു.

അമേരിക്കൻ എംബസി പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, കുവൈത്തിലെ വായു. മലിനീകരണ തോത് നാലാം ഘട്ടത്തിലെത്തി, ഇത് ജനങ്ങൾക്ക്  തീർത്തും അനാരോഗ്യകരമാണെന്നാണ് ഇതു സംബന്ധിച്ചച വിവരങ്ങൾ സൂചിപ്പിക്കുന്നത്.