ഇത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങൾ സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

0
387

അബുദാബി: യാത്രാ നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ യിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി വെച്ചതായി യുഎഇ വിമാന കമ്പനികളായ
ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍ സൗദി പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് അധികൃതരുടെ അറിയിച്ചു. ഇന്ന് തന്നെ ഇത് പ്രാബല്യത്തില്‍ വരും.എന്നാൽ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുതിയ തീരുമാനം ബാധകമല്ല.