കുവൈത്ത് സിറ്റി: മേജർ ജനറൽ, ബ്രിഗേഡിയർ ജനറൽ റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്താൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് നിർദേശം നൽകി. മികച്ച പ്രകടനം നടത്താത്തവരുടെ സേവനം അവസാനിപ്പിക്കുന്നതിനായാണിത് പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതുമായി വിശദാംശങ്ങൾ പുറത്തു വിടാനും ‘കമ്മിറ്റി അംഗങ്ങളുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താനും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ തയ്യാറായില്ലെന്നും വാർത്തയിലുണ്ട്. കൃത്യമായ ചുമതലകൾ നിർവഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ സമിതി സമർപ്പിക്കും. ഈ വിശദാംശങ്ങൾ നേരിട്ട് മന്ത്രാലയത്തിലേക്ക് റഫർ ചെയ്യുന്നതാണോ പരാമർശ വിദേയരായ ഉദ്യോഗസ്ഥരെ വേഗത്തിൽ പദവികളിൽ നിന്ന് വിരമിക്കാൻ നിർദേശിക്കുമോ എന്നീ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും സ്രോതസ്സ് അറിയിച്ചു.