kIAയുടെ വിശദീകരണം; ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യത്ത്‌ നിന്നു വരുന്ന പ്രവാസികള്‍ കുവൈത്തിന്‌ പുറത്ത്‌ 14 ദിവസത്തില്‍ കുറയാത്ത ക്വാറന്റൈന്‍ അനുഷ്‌ഠിക്കണം

0
22

കുവൈത്ത് സിറ്റി ഇന്ത്യ, ബംഗ്ലാദേശി, ശ്രീലങ്ക പാകിസ്‌താന്‍ നേപ്പാള്‍ എന്ന്‌ീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കുന്നില്ല. പ്രസ്‌തുത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക്‌ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പുതിയ വിശദീകരണം ഇറക്കി. ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന്‌ വരുന്നവര്‍ കുവൈത്തിന്‌ പുറത്ത്‌ മൂന്നാമതൊരു രാജ്യത്ത്‌ 14 ദിവസത്തില്‍ കുറയാതെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‌ അനുഷ്‌ഠിക്കണമെന്നാണ്‌ വിശദീകരണക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത ആര്‍ട്ടിക്കിള്‍ 20 വിസയിലുള്ളവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക്‌ കുവൈത്തിലേക്ക്‌ വരുന്നതിന്‌ കെഇഎ ഇറക്കിയ നിര്‍ദേശങ്ങള്‍ ഇപ്രകാരം

1 കുവൈത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്‍പായി പ്രവാസികള്‍ മൂന്നാമതൊരു രാജ്യത്ത്‌ 14 ദിവസം ക്വാറന്റൈന്‍ അനുഷ്‌ഠിക്കണം. തുടര്‍ന്ന്‌ കുവൈത്തിലെത്തിയ ശേഷം 7 ദിവസം ക്വാറന്റൈന്‍ ഇരിക്കണം.

2 കുവൈത്തില്‍ എത്തിയ ശേഷമുള്ള ക്വാറന്റൈന്‍ സമയപരിധിക്കിടയ്‌ക്ക്‌ പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ്‌ ആയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

3 വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും, പൂര്‍ത്തിയാക്കാത്തവര്‍ക്കും, പ്രവേശനമില്ല

4 യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന ആര്‍ട്ടിക്കിള്‍ 20 വിസക്കാര്‍ക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കാം. ഇവര്‍ രാജ്യത്ത്‌ 7 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

5 യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന ആര്‍ട്ടിക്കിള്‍ 20 വിസക്കാര്‍ മൂന്നാമതൊരു രാജ്യത്തും ത്‌ുടര്‍ന്ന്‌ കുവൈത്തില്‍ എത്തിയ ശേഷവും ക്വാറന്റൈന്‍ ഇരിക്കണം.

6 വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആര്‍ട്ടിക്കിള്‍ 20 വിസക്കാര്‍ ബെല്‍സലാമയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമില്ല

7 വാക്‌സിന്‍ സ്വീകരിക്കാത്ത ആര്‍ട്ടിക്കിള്‍ 20 വിസക്കാര്‍ കുവൈത്തിന്‌ പുറത്ത്‌ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ശേഷം കുവൈത്തിലും 14 ്‌ദിവസം ക്വാറന്റൈന്‍ അനുഷ്‌ഠിക്കുകയും വേണം. ഈ വിഭാഗക്കാര്‍ ബെല്‍ സലാമയില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വേണം.

8 വാക്‌സിനെടുക്കാത്ത എല്ലാ ആര്‍ട്ടിക്കിള്‍ 20 വിസക്കാരും ബെല്‍സലാമയില്‍ രജിസ്റ്റര്‍ ചെയ്യണം.