കുവൈത്ത് സിറ്റി: പണം നൽകി വോട്ട് വാങ്ങിയെന്ന കേസിൽ കഴിഞ്ഞ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ മത്സരാർത്ഥിക്കും ഭാര്യക്കും ക്രിമിനൽ കോടതി രണ്ട് വർഷം വീതം തടവ് ശിക്ഷ വിധിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. ഇതേ കേസിൽ മുൻ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച കുവൈത്ത് യുവതിക്കും കോടതി ഇതേ ശിക്ഷ വിധിച്ചതായും റിപ്പോർട്ടിൽ പറയുന്നു
സമാനമായ കേസിൽ മറ്റ് നാല് കുവൈത്ത് വനിതകയും കുറ്റാരോപിതർ ആണെങ്കിലും ഇവർക്കെതിരെ കോടതിവിധി പറഞ്ഞില്ല. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറു പേർ ആയിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.
റെയ്ഡിനിടെ 2,779 ദിനാറും, 200 ദിനാർ വീതമുള്ള 46 എൻവലപ്പുകളും, വോട്ടർമാരുടെ പേരുകളുള്ള പട്ടിക എന്നിവയും സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു.