ഭാഗിക കർഫ്യൂവിൽ നിന്ന് 26 വിഭാഗങ്ങളെ ഒഴിവാക്കി

0
36

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സർക്കാർ പ്രഖ്യാപിച്ച ഭാഗിക ഭാഗിക കർഫ്യൂവിൽ നിന്ന് 26 വിഭാഗങ്ങളെ ഒഴിവാക്കി. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ്് പ്രകാരം ഇളവ് ലഭിച്ചിരിക്കുന്ന വിഭാഗങ്ങൾ ചുവടെ പറയുന്നു,

  • മന്ത്രിമാര്‍
  • ദേശീയ അസംബ്ലിയിലെ അംഗങ്ങള്‍
  • ആരോഗ്യമന്ത്രാലയം
  • ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, അറ്റോര്‍ണി ജനറലിന്റെ അസിസ്റ്റന്റുമാര്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍മാര്‍
  • കുവൈറ്റ് ആര്‍മി, നാഷണല്‍ ഗാര്‍ഡ്, ജനറല്‍ ഫയര്‍ ബ്രിഗേഡ് (in military clothing)
  • പൊതുമരാമത്ത് മന്ത്രാലയം, റോഡ്‌സ് & ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി എന്നിവിടങ്ങളിലെ എഞ്ചിനീയര്‍മാര്‍
  • ജല, വൈദ്യുത മന്ത്രാലയത്തിലെ ജീവനക്കാര്‍
  • ബാരിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍
  • കുവൈറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ (പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍), ഗ്രൗണ്ട് സര്‍വീസ് പ്രൊവൈഡേഴ്‌സ്
  • സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍, കുവൈറ്റ് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സര്‍വീസ് ഒരുക്കുന്ന ഏവിയേഷന്‍ കമ്പനികളിലെ ജീവനക്കാര്‍
  • കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (സെക്യൂരിറ്റി ബാര്‍കോഡ് ഐഡന്റിറ്റി കൈവശമുള്ളവര്‍)
  • വിട്ടുമാറാത്ത രോഗങ്ങള്‍+അടിയന്തിര ആരോഗ്യ കേസുകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍
  • സ്വകാര്യ ആശുപത്രികളിലെയും മെഡിക്കല്‍ ലബോറട്ടറികളിലെയും ജീവനക്കാര്‍
  • പോര്‍ട്ടുകളില്‍ അണ്‍ലോഡിംഗ്, ഷിപ്പിംഗ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കമ്പനികള്‍
  • ജസീറ എയര്‍വേയ്‌സിലെ ജീവനക്കാര്‍ (പൈലറ്റ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ്, ടെക്‌നീഷ്യന്മാര്‍, ഗ്രൗണ്ട് സര്‍വീസ് പ്രൊവൈഡേഴ്‌സ്)
  • ഇമാമുമാര്‍
  • ക്ലീനിംഗ് കമ്പനികളുടെ പ്രോജക്ട് മാനേജര്‍മാര്‍
  • കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാറുള്ള ക്ലീനിംഗ് കമ്പനി ജീവനക്കാര്‍
  • കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ പൊതുവിതരണക്കാര്‍
  • അബ്ദാലി, അല്‍ വഫ്ര ഫാമുകളില്‍ നിന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍
  • വാട്ടര്‍ പമ്പിംഗ് സ്റ്റേഷനുകളിലെ ജീവനക്കാര്‍