പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറിൻ്റയിനിൽ നിന്നൊഴിവാക്കി

0
54

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിൻ്റയിനിൽ നിന്ന് ഒഴിവാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി. പ്രാദേശിക പത്രമായ അൽ ഖബാസ് ആണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പുതിയ തീരുമാനമനുസരിച്ച് ഇളവ് അനുവദിച്ചിരിക്കുന്നവർ ഇപ്രകാരം,

1 രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതൽ ആയവർ

2- വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ

3- കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തരായ ശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതൽ ആയവർ

ഇവർ ഏഴു ദിവസത്തേക്ക് ഹോം ക്വാറിൻ്റയിന്
വിധേയമാകണം. തുടർന്ന് കൊറോണ വൈറസ് ബാധയില്ല എന്ന് തെളിയിക്കുന്നതിനായി പിസിആർ പരിശോധന നടത്തണം . വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിത ക്വാറിൻ്റയിനിൽ ഇളവു നൽകുന്നതിന് അതത് സർവ്വകലാശാലകൾ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മതിയെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു.