കേരളം ‘ഇടത്തോട്ട് ‘, സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം എന്ന് എക്സിറ്റ് പോൾ സർവ്വേകൾ

0
28

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം ചരിത്രം സൃഷ്ടിക്കുമെന്ന് എക്സിറ്റ് പോൾ സർവ്വേകൾ. ഭൂരിപക്ഷം എക്സിറ്റ് പോൾ സർവ്വേകളും എൽഡിഎഫിന് തുടർഭരണം പ്രവചിക്കുന്നു.

ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപി്ക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ.

റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത.

എൻ.ഡി.ടിവി. സർവേയിൽ എൽഡിഎഫിന് 88 സീറ്റും, യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു.

എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു.

സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.