വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി അധ്യാപകരിൽ വിസ കാലഹരണപ്പെട്ട വർക്ക് സർക്കാർ പ്രവേശന വിസ അനുവദിക്കുകയോ ,   ഓൺലൈനിൽ വിസ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തേക്കും

0
27

കുവൈത്ത് സിറ്റി:  കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 2217 പ്രവാസി അധ്യാപകരിൽ വിസ കാലഹരണപ്പെട്ട വർക്ക് സർക്കാർ പ്രവേശന വിസ അനുവദിക്കുകയോ ,   ഓൺലൈനിൽ അവരുടെ വിസ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തേക്കുമെന്ന്  അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിക്കുന്ന പ്രവാസി അധ്യാപകരുടെ മടങ്ങിവരവ് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രാലയവും  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഏകോപിച്ച് പ്രവർത്തിക്കും. ഇതോടെ , 2021/2022 പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പ്രവാസി അധ്യാപകർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിിിക വൃത്തങ്ങൾ വ്യക്തമാക്കി.

കൊറോണ പ്രതിസന്ധികൾ മൂലമുണ്ടായ വിമാനത്താവളം അടച്ചുപൂട്ടൽ, യാത്രാ നിരോധനം,  എന്നിവ കാരണം നിരവധി അധ്യാപകർക്ക് കുവൈത്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. കൊറോണ സുപ്രീം കമ്മിറ്റി പ്രവാസി അധ്യാപകരുടെ മടക്കത്തിന് അനുമതി നൽകിയ സാഹചര്യത്തിൽ  ഇവരുടെ മടങ്ങി വരവിനുള്ള പദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മക്സിിദ്

ബന്ധപ്പെട്ട ഭരണ, പൊതു വിദ്യാഭ്യാസ മേഖലകളുമായി ഉടൻ ചർച്ച ചെയ്യും. അതോടൊപ്പം വിദേശങ്ങളിൽ  കുടുങ്ങിയ അധ്യാപകരുടെ മടങ്ങിവരവിന്് ഒപ്പം അവരുുടെ കുടുംബങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുമോ ഇല്ലയോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി.