ലീവിന് നാട്ടിൽ പോയ കുവൈറ്റ് പ്രവാസി അപകടത്തിൽ മരണപ്പെട്ടു

0
107

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് പുല്ലൂർ മാടിക്കൽ കുറുമ്പാനത്തെ കൃഷ്ണദാസ് (45) മരണപ്പെട്ടത്.

കുവൈത്തിലെ കെ ഡി ഡി കമ്പനിയിൽ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം അവധിക്കായ് ലീവിനായി നാട്ടിലേക്ക് പോയത്, തിരിച്ചു കുവൈത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന് ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹോദരൻ കൃഷ്ണകുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭാര്യ: ദിവ്യ, മക്കൾ: ദൃശ്യ, ശ്രദ്ധ, രാമൻ പാർവതി എന്നിവരുടെ മകനാണ്