പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്ററുകൾ റമദാനിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കും

0
25

കുവൈത്ത് സിറ്റി: ഷുവൈഖ്, സബാൻ, ജഹ്‌റ, അലി സബാഹ് അൽ-സലേം സെന്ററുകളിലെ പ്രവാസികൾക്കായുള്ള മെഡിക്കൽ ടെസ്റ്റ് സെന്ററുകൾ ശനിയാഴ്ചകളിൽ ( ഏപ്രിൽ 23, 30 )  തുറന്നു പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ ആയിരിക്കും പ്രവർത്തന സമയം. ഈദുൽ ഫിത്തർ അവധിക്ക് മുമ്പ്  റെസിഡൻസി ആവശ്യങ്ങൾക്കായുള്ള വൈദ്യപരിശോധന വേഗത്തിലാക്കുന്നതിനായാണ് ഇത്. നേരത്തെ,  പ്രവൃത്തിദിവസങ്ങളിൽ പ്രവാസി തൊഴിലാളികൾക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ മന്ത്രാലയം രണ്ട് ഷിഫ്റ്റുകൾ ഏർപ്പെടുത്തിയിരുന്നു. ആദ്യഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1 മുതൽ 5 വരെയുമാണ്.