കുവൈത്ത് സിറ്റി: കൊലപാതക കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രവാസികളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഈജിപ്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സുഡാൻ സ്വദേശി
ഒരാൾ മൈദാൻ ഹവല്ലിയിൽ വച്ച് മുൻ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈജിപ്തുകാൽ തന്റെ ഫിലിപ്പിൻസ് സ്വദേശിനിയായ ഭാര്യയെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പതിനാറും പതിനേഴും വയസ്സുള്ള രണ്ടു മക്കളെയും കൊണ്ട് നാടുവിടുകയും ഇളയ കുട്ടിയെ നഴ്സറിയിൽ ഉപേക്ഷിക്കുകയും ആയിരുന്നു.