കുവൈത്ത് സിറ്റി: കഴിഞ്ഞ 3 വർഷമായി ദന്തഡോക്ടറായി ആൾമാറാട്ടം നടത്തി വരികയായിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തു. വെറുമൊരു ടെക്നിഷ്യൻ മാത്രമായ പ്രവാസിയാണ് നഴ്സിനെ സഹായത്തോടെ ക്ലിനിക്കിൽ ദന്തഡോക്ടർ ആയി സേവനം നടത്തിയത്. ദിവസേന നിരവധി രോഗികളാണ് ക്ലിനിക്കിൽ എത്തിയിരുന്നത്.പ്രവാസി വെറും ഡെന്റൽ ടെക്നീഷ്യൻ മാത്രമാണെന്നും ദന്തഡോക്ടറല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ക്ലിനിക്ക് റെയ്ഡ് ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു, ആൾമാറാട്ടം നടത്തി ദന്തഡോക്ടറുടെ ശമ്പളം കൈപ്പറ്റിയതായി ഇയാളും കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.