പ്രവാസി ആത്മഹത്യ ചെയ്തു

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു. ഖാൽദിയയിലെ സ്പോൺസറുടെ വീട്ടിലാണ് ബംഗ്ലാദേശ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി എങ്കിലും തൊഴിലാളിയുടെ മരണം സ്ഥിരീകരിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . ഒരാഴ്ചയ്ക്കിടെ നാല് പ്രവാസി തൊഴിലാളികളാണ് കുവൈറ്റിൽ ആത്മഹത്യചെയ്തതെന്ന് എന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു