കുവൈത്ത് സിറ്റി:ജിലീബ് അൽ ഷുയൂഖ് മേഖലയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒമ്പത് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ വ്യാജ തൊഴിലാളി റിക്രൂട്ട്മെൻറ് സ്ഥാപനം നടത്തിവരികയായിരുന്നു . നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി