സുലൈബിയ ക്യാമ്പുകളിൽ നിന്ന് 13 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: സുലൈബ്യ ക്യാമ്പുകളിൽ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ കാമ്പയിനിൽ താമസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 13 പ്രവാസികളെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പേർ നിയമം ലംഘിച്ചു താമസിച്ചവരും ഒമ്പത് പേർ ഒളിച്ചോടിയ വരും ആണ്. അനുബന്ധ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ടവർക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു