ചൂതാട്ടം; അറസ്റ്റിലായ 19 പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: ഖൈതാനിൽ ഒരു അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ 19 പ്രവാസികൾ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്, ഇവരെ സ്കൂളിൽ നിന്ന് നാടുകടത്തുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ നിന്നാണ് പ്രതികൾ ഇലേക്ക് എത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം  പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു സംഘം പ്രവാസികൾ ചൂതാട്ടവും വാതുവെപ്പും നടത്തുന്ന ദൃശ്യങ്ങളാണ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിപ്പിച്ചത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന ഖൈതാനിലെ നിരീക്ഷണത്തിൽ ആക്കുകയും  കൂടുതൽ വിവരങ്ങൾ ലഭിച്ചതിനുശേഷം അറസ്റ്റ് നടത്തുകയുമായിരുന്നു.