റിയാദ്: ചട്ടങ്ങൾ ലംഘിച്ച് അനധികൃത പ്രവാസികളുടെ പണം രാജ്യത്തിന് പുറത്ത് കൈമാറിയതിന് രണ്ട് പാകിസ്താൻ സ്വദേശികളെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. 40 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് പിടിയിലായത്. റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരിത് നിന്ന് പണം കൈപ്പറ്റി നിയമപരമല്ലാത്ത മാർഗങ്ങൾ ഉപയോഗിച്ച് വിദേശത്തേക്ക് കൈമാറ്റം ചെയ്യുകയാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്. ഇതിനായി ഇവർ പ്രത്യേക കമ്മീഷനും കൈപ്പറ്റിയിരുന്നതായി റിയാദ് പോലീസ് വകുപ്പ് വക്താവ് മേജർ ഖാലിദ് അൽ കരിഡിസ് അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 27000 ത്തോളം സൗദി റിയാലും പിടിച്ചെടുത്തിട്ടുണ്ട്.