വിദേശികൾക്കുള്ള യാത്ര നിയന്ത്രണം തുടരും

0
18

നിലവിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിദേശികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും . കൂടുതൽ  അറിയിപ്പ് ഉണ്ടാകുന്നതുവരെ  നിലവിലെ  സാഹചര്യം തുടരുമെന്നാണ് സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു. രാജ്യത്തെ  പൗരന്മാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയതിനു ശേഷം മാത്രമേ യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യതയുള്ളൂ എന്ന് നേരത്തെ  സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

. ഏപ്രിൽ 22 വരെ രാജ്യത്ത് ഭാഗിക കർഫ്യു തുടരും  ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ രാത്രി 7.00 മുതൽ പുലർച്ചെ 5.00 വരെ ആയിരിക്കും കർഫ്യൂ സമയം. രാത്രി 7.00 മുതൽ രാത്രി 10.00 വരെ മാത്രമേ പാർപ്പിട പ്രദേശങ്ങളിൽ നടക്കാൻ അനുമതിയുള്ളൂ നേരത്തെയുള്ള തീരുമാനം അനുസരിച്ച് ഉച്ച വാഹനങ്ങളൊന്നും ഈ സമയത്ത് ഉപയോഗിക്കാൻ പാടില്ല . വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ  റിസർവേഷൻ സംവിധാനം അനുസരിച്ച് സഹകരണ സ്ഥാപനങ്ങളിൽ നിന്നും സമാനമായ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഷോപ്പിംഗ് അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.