കുവൈത്തില്‍ പ്രവാസി തൊഴിലാളി ക്ഷാമം രൂക്ഷം

0
33

കുവൈത്ത് സിറ്റി കുവൈത്തില‍ പ്രവാസി തൊഴിലാളികളുടെ ക്ഷാമം അതി രൂക്ഷമായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് പ്രൊഫഷണല്‍, ക്രാഫ്റ്റ് മേഖലകളിലാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് എന്ന് അല്‍ ജരീദ പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ  പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് എന്നന്നേക്കുമായോ താത്ക്കാലികമായോ കുവൈത്ത് വിട്ടത്. രാജ്യത്തിന് പുറത്തു പോയ സമയത്ത്  മടങ്ങിവരാൻ കഴിയാതെ റസിഡന്‍സി കാലഹരണപ്പെട്ടവരും നിരവധിയാണ്. 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റസിഡന്‍സി പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ഈ പ്രായ പരിധിയില്‍പ്പെടുന്ന പതിനായിരത്തോളം പ്രവാസികള്‍ നാടുവിട്ടിരുന്നു. ഇതെല്ലാം കുവൈത്തിലെ തൊഴിലാളി ക്ഷാമം കടുക്കാന്‍ കാരണമായി