സഹകരണ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുന്നത് അതിവേഗത്തിൽ നടപ്പാക്കും

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റിലുമുള്ള മാനേജർ
അസിസ്റ്റന്റ് സൂപ്പർവൈസർ തസ്തികകളിൽ പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർഅതിവേഗത്തിൽ ആക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ വിദേശികൾ ജോലി ചെയ്യുന്ന തസ്തികകളുടെ ഒരു ലിസ്റ്റ് സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യകാര്യ മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്ന് പത്ര റിപ്പോർട്ടിൽ പറയുന്നു. സഹകരണ സ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 480 പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, സാമൂഹ്യകാര്യ മന്ത്രാലയം l യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുമായി ചേർന്ന് പ്രാദേശിക സഹകരണ സ്ഥാപനങ്ങളിലെ ജോലികൾ പൂർണ്ണമായി അവലോകനം ചെയും. കുവൈത്ത് വൽക്കരണ നയം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ടിയാണിത്. പ്രവാസികളായ നിരവധി പേരാണ് ഇത് പ്രതികൂലമായി ബാധിക്കുക.