പ്രവാസികൾക്ക് 10 ദിവസത്തിനുള്ളിൽ തൊഴിൽ വിസ ലഭിക്കുന്നതിനുള്ള സംവിധാനം വരുന്നു

0
15

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി  പ്രവർത്തിക്കുന്നതായി  മാൻപവർ അതോറിറ്റി അറിയിച്ചു. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മൂന്ന് മാസത്തിന് പകരം പത്ത് ദിവസത്തിൽ വർക്ക് പെർമിറ്റ്  ലഭിക്കും. ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയായ ദാമനുമായി സഹകരിച്ച് ഒരു പുതിയ സംവിധാനം ഉൾപ്പെടുത്തണമെന്ന് ഒരു നിർദ്ദേശമുണ്ട്.

പുതിയ നടപടിക്രമം വികസിപ്പിക്കുന്നതിനായി ലേബർ ഔട്ട്‌സോഴ്‌സിംഗ് രാജ്യങ്ങളിലെ അംഗീകൃത ആശുപത്രികളുമായി ഏകോപിപ്പിച്ച് ദാമൻ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയുമായി തങ്ങളു ടീം പ്രവർത്തിക്കുന്നതായും PAM അധികൃതർ പറഞ്ഞു . തൊഴിലാളികളുടെ പരിശോധന  കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അൽ റായ് റിപ്പോർട്ട് ചെയ്തു.

ലേബർ പരീക്ഷാ കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു വഴി ഫലം ലഭിക്കുന്നതിനുള്ള ഒരു മാസത്തെ കാലതാമസം ഒഴിവാക്കാനും ലക്ഷ്യമിടുന്നു. ഈ പുതിയ സേവനത്തിന് ഉയർന്ന ഫീസ് ഉണ്ടായിരിക്കും, ആയതിനാൽ തന്നെ ഇത് ഓപ്ഷണൽ ആയിരിക്കും.