പുതിയ യാത്രാ നിയന്ത്രണം; ടിക്കറ്റ് നിരക്കിൽ വൻ വർധന, പ്രദേശവാസികൾ കടുത്ത പ്രതിസന്ധിയിൽ

0
25

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുവൈത്തിലേക്ക് വരുന്ന വിമാനത്തിൽ യാത്രക്കാരുടെ എണ്ണം 35 ആയി നിജപ്പെടുത്തിയത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കി. ഇന്ത്യയടക്കമുള്ള നിരോധിത രാജ്യങ്ങളിൽ നിന്നുള്ളവർ നിരോധനം ഇല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം മടങ്ങിവരാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
പരിമിതമായ സീറ്റുകൾ കാരണം ആയിരക്കണക്കിന് യാത്രക്കാരുടെ റിസർവേഷനുകൾ ആണ് റദ്ദാക്കപ്പെട്ടത്.

പുതിയ തീരുമാനം കാരണം പ്രവാസികൾക്ക് ക്വാറന്റൈൻ കാലാവധിക്ക് ശേഷവും ടിക്കറ്റ് ലഭിക്കാത്തതുമൂലം ഏതാനും നാളുകൾ കൂടെ ട്രാൻസിറ്റ് രാജ്യങ്ങളിൽ തങ്ങേണ്ടി വരും. ഇത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആകും തള്ളിവിടുക. പുതിയ തീരുമാനം വരുന്നതിനു മുൻപ് നിരവധി പേരാണ് ട്രാൻസിറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് തങ്ങുന്നത്. പുതിയ തീരുമാനം നിലവിൽ വന്നതിനുശേഷം ടിക്കറ്റ് നിരക്ക് 850 ദിനാറിൽ എത്തി,കുവൈത്തിലേക്ക് ട്രാൻസിറ്റ് സമയം 20 മണിക്കൂർ വരെ ആയി.
പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ആക്കി ചില വിമാനങ്ങൾ സർവീസ് വെട്ടിച്ചുരുക്കി. വെറും 35 യാത്രക്കാരുമായി സർവീസ് നടത്തുന്നത് സാമ്പത്തികമായി സാധ്യമല്ലാത്തതിനാലാണ് ചില വിമാനക്കമ്പനികൾ കുവൈത്തിലേക്ക് പോകുന്ന വിമാനങ്ങൾ റദ്ദാക്കിയത്. ഈയൊരു സാഹചര്യത്തിൽ വിമാന ടിക്കറ്റ് ബുക്കിംഗിനായി വലിയ തിരക്കാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, പ്രതിദിനം 1,000 യാത്രക്കാരിൽ അധികം പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം നടപ്പാക്കുന്നതിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവേശിക്കുന്നതിനുമുമ്പ് എത്തിച്ചേരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണഗതിയിൽ നടന്നു