ആറുമാസത്തിൽ കൂടുതൽ യു എ ഇ ക്ക് പുറത്ത് താമസിച്ച് അവർക്ക് മാർച്ച് 31നകം മടങ്ങിവരാം

0
30

പ്രവാസികൾക്ക് തുണയായി യുഎഇയുടെ പുതിയ തീരുമാനം. യുഎഇക്ക് പുറത്ത് ആറുമാസത്തിലധികം ആയി താമസിക്കുന്ന റസിഡൻസി വിസക്കാർക്ക് അ വരുന്ന മാർച്ച് 31നകം കം തിരിച്ചുവരാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോവിഡ് മൂലമുള്ള യാത്രാ നിരോധനം കാരണം സ്വദേശികളിൽ അടക്കം കുടുങ്ങിപ്പോയ ആയിരങ്ങൾക്ക് ആണ് ഇത് തുണയ്ക്കുക. സാധാരണ ഗതിയിൽ ആറു മാസത്തിൽ കൂടുതൽ വിട്ടുനിന്നാൽ താമസ വിസക്കാർക്ക് യുഎഇയിലേക്ക്മടങ്ങി വരാൻ പറ്റില്ല.
ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കുടുങ്ങിയവർ ജി.ഡി.ആര്‍.എഫ്.എയില്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ് മൂലം രൂപപ്പെട്ട യാത്രാ പ്രതിസന്ധി പരിഗണിച്ചാണ് യു.എ.ഇയുടെ ഇടപെടൽ. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബൈയുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും മറ്റും തങ്ങളുടെ വെബ് സൈറ്റിലും പുതുതായി പ്രഖ്യാപിച്ച ഇളവ് പരസ്യപ്പെടുത്തിയിട്ടുണ്ട്.