60 കഴിഞ്ഞവർക്ക് വർക്ക് പെർമിറ്റ് പുതുക്കൽ; ഉയർന്ന നിരക്കിന് പുറമെ ആരോഗ്യ ഇൻഷുറൻസും

0
22

ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ അതിൽ താഴെ വിദ്യാഭ്യാസമുള്ള 60 വയസ് തികഞ്ഞവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് തടഞ്ഞു കൊണ്ടുള്ള തീരുമാനം നടപ്പായി  3 മാസത്തിനുശേഷം അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ,   ഭേദഗതി നിർദേശങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായിപബ്ലിക് അതോറിറ്റി ഫോർ മാൻപവർ ൻ്റെ നേതൃത്വത്തിൽ തൊഴിൽ കാര്യ ഉപദേശക സമിതി  ഞായറാഴ്ച  യോഗം ചേർന്നു

ഉയർന്നനിരക്കിൽ (100ദിനാർ)  വർ‌ക്ക് പെർ‌മിറ്റ് പുതുക്കുന്നതിന് സാമ്പത്തിക ഫീസ് നിശ്ചയിക്കുന്നതിന് പുറമെ സ്വകാര്യ ആരോഗ്യ ഇൻ‌ഷുറൻ‌സ്  വേണം എന്ന നിർദേശം ഉൾപ്പെടുത്തി തീരുമാനം ഭേദഗതി ചെയ്യുന്നതിനേക്ക്റിച്ച് പ്രാഥമിക ചർച്ച നടന്നു.

ഒരു പുതിയ സംവിധാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിൽ എത്തുന്നത് വരെ നിലവിൽ 60 കഴിഞ്ഞവരുടെ പെർമിറ്റ് പുതുക്കി നൽകേണ്ട എന്ന തീരുമാനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന് അധികൃതർ വ്യക്തമക്കി.