‘സദ്ദാം ഹുസൈന് ‘ മൂന്ന് വർഷം വരെ തടവ്

0
31

കുവൈത്ത് സിറ്റി: പേര് കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട, ആ പേരു കേൾക്കുന്ന ആരും ആദ്യ നിമിഷത്തിൽ ഓർക്കുന്ന ഒരു മുഖമുണ്ട്. എന്നാൽ കുവൈത്ത് ഇത് അപ്പീൽ കോടതി മുൻപാകെ നിന്ന് വ്യക്തി ബംഗ്ലാദേശ് സ്വദേശിയായ സദാം ഹുസൈൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതും ആയി ബന്ധപ്പെട്ട കൈക്കൂലി നൽകിയെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. മൂന്നു വർഷം കഠിനതടവാണ് സദ്ദാമിന് അപ്പീൽ കോടതി വിധിച്ചത്. അതേസമയം ജഡ്ജി സലാ അൽ ഹൂത്തി അധ്യക്ഷനായ ബഞ്ച്,ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് യുവതിയെ കേസിൽ കുറ്റവിമുക്തയാക്കിയ കീഴ്‌ക്കോടതി പുറപ്പെടുവിച്ച വിധിശരിവച്ചു.

കേസിലെ ഒന്നാംപ്രതിയായ ഇയാൾ അഹമ്മദി ട്രാഫിക് ഡിപ്പാർട്ട്മെൻറ്ലെ ഉദ്യോഗസ്ഥനാണ്. വാഹന ലൈസൻസുകൾ പുതുക്കി നൽകുന്നതിന് ഇയാൾ ആൾ 5 മുതൽ 10 ദിനാർ വരെ ഈടാക്കിയിരുന്ന തായി പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു.രണ്ടാമത്തെ പ്രതി ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുവെന്ന അവകാശവാദമനുസരിച്ച് കൈക്കൂലി ആവശ്യപ്പെട്ടതായും പ്രോസിക്യൂഷൻ ആരോപിച്ചു

അറസ്റ്റിലാകുന്നതിന് മുമ്പ് ബംഗ്ലാദേശ് സ്വദേശിയായ പ്രതി 30,000 ഡോളറിൽ കൂടുതൽ കൈക്കൂലിയായി ആയി സ്വീകരിച്ചു. ഈ തുകയിൽ 15,000 കെഡി തന്റെ രാജ്യത്തേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.