കുവൈത്ത് സിറ്റി : സർക്കാർ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത നിയമലംഘകർക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി ഒരു മാസം കൂടെ നീട്ടിനൽകി. സമയപരിധി ജനുവരി 31 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രി ഷൈഖ് തമർ അലി ഉത്തരവിറക്കി.
നിയമലംഘകർക്ക് രേഖകൾ നിയമപരം ആകുന്നതിനു നോ രാജ്യം വിടുന്നതിനോ അനുവദിച്ച സമയം നീട്ടിനൽകാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ജനിതകമാറ്റം സംഭവിച്ച അതി വ്യാപന ശേഷിയുള്ള കൊറോണ പലരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയിരുന്നു കുവൈത്തും അതിർത്തികൾ അടച്ചത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അടച്ചതിനാൽ അനധികൃത പ്രവാസികൾക്ക് രാജ്യം വിടാൻ സാധിച്ചില്ല എന്ന് അധികൃതർ വിലയിരുത്തി.
സാധുവായ താമരേഖകൾ കൈവശമുള്ള
ഏകദേശം 300,000 പ്രവാസികൾ അതിർത്തികൾ അടച്ചത് മൂലം രാജ്യത്തിന് പുറത്താണ് ഉള്ളത്. അതേസമയം ഇതിൽ 150,000ൽ പരം പ്രവാസികളുടെ വിസ കാലാവധി കഴിഞ്ഞു. രാജ്യത്തിന് പുറത്ത് ആയതിനാൽ എന്നാൽ ഇവർക്ക് വിസ പുതുക്കാനും സാധിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് കാലാവധി നീട്ടിനൽകാൻ സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
റെസിഡൻസി നിയമലംഘകർക്ക് അവരുടെ നില പരിഹരിക്കാനോ രാജ്യം വിടാനോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സമയപരിധി നാളെയാണ് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്. നവംബർ അവസാനം റെസിഡൻസ് നിയമലംഘകരുടെ എണ്ണം 130,000 ആയിരുന്നു. ഇതോടൊപ്പം സന്ദർശന വിസയിൽ വന്ന് മടങ്ങി മടങ്ങിപ്പോകാൻ കഴിയാത്തവരുടെതു കൂടെ ചേർന്നപ്പോൾ ആകെ നിയമലംഘകർ 186,000 ആയി ഉയർന്നു.