കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബയെ ഓർഡർ ഓഫ് കുവൈത്ത് നൽകി സമ്മാനിച്ചു. ബുധനാഴ്ച ബയാൻ കൊട്ടാരത്തിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത്. രാജ്യത്തിന് മികച്ച സേവനം നൽകുന്നവരെയാണ് ഓർഡർ ഓഫ് കുവൈത്ത് നൽകി ആദരിക്കുന്നത്.
ഓർഡർ ഓഫ് കുവൈത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബയെന്ന് കുവൈത്ത് അമീർ പറഞ്ഞു. കുവൈത്തിനെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ശൈഖ് ഡോ.അഹ്മദിന്റെ നിരന്തരമായ ശ്രമങ്ങളെ ഹിസ് ഹൈനസ് അമീർ അഭിനന്ദിച്ചു.
പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ നേതൃത്വത്തിന്റെയും മാർഗനിർദേശങ്ങളുടേയും ഫലമായാണ് തനിക്ക് മികച്ച നേട്ടം കൈവരിക്കാൻ ആയതെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബ പറഞ്ഞു.