ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ പാസ്‌പോർട്ട് കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു

0
27

കുവൈത്ത് സിറ്റി:  ജൂൺ 15 ബുധനാഴ്ച മുതൽ, ഇന്ത്യൻ എംബസിയുടെ  ഫഹാഹീലിലെ ഔട്ട്‌സോഴ്‌സ് സെന്റർ പുതുക്കിയ സമയം അനുസരിച്ച് പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ 8 മണി മുതൽ  വൈകുന്നേരം 6 മണി വരെയാണ് പ്രവർത്തിസമയം. വൈകിട്ട് 5.15ന് ടോക്കണുകൾ വിതരണം ചെയ്യും. വെള്ളിയാഴ്ച സർവീസ് ഉണ്ടായിരിക്കില്ല.

കുവൈറ്റ് സിറ്റിയിലെ ബിഎൽഎസ് സെന്റർ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 9.30 വരെയും വെള്ളിയാഴ്ച, ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 9.30 വരെയും പ്രവർത്തിക്കും. അവസാന ടോക്കൺ വിതരണം രാത്രി 8.45ന് ആയിരിക്കും.