ഫഹാഹീൽ.
സൗഹൃദ വേദി ഫഹാഹീൽ സൗഹൃദ ഓണം എന്ന പേരിൽ ഓണം സൗഹൃദ സംഗമം നടത്തി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ സൗഹൃദ വേദി പ്രസിഡന്റ് സജി ജോർജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സംഗമത്തിൽ സാമൂഹിക പ്രവർത്തകൻ അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി.
സാബിക് യൂസുഫ്,(കെ ഐ ജി ഫഹാഹീൽ പ്രസിഡന്റ്) ഷെറിൻ മാത്യു, (പ്രസിഡന്റ് ഐ എ എഫ് ) അനിയൻ കുഞ്ഞു പാപ്പച്ചൻ (പ്രവാസി വെൽഫെയർ)
യൂനുസ് കനോത്ത്, സുൽഫിക്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അൻവർ ഷാജിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും അരങ്ങേറി.
തുടർന്നു പ്രോഗ്രാം കൺവീനർ അബ്ദുൽ ഗഫൂർ എം.കെ യുടെ നേതൃത്വത്തിൽ
വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും അരങ്ങേറി. അഹ്‌മദ് സാദത്ത്, മഹ് മൂദ് വലിയകത്ത്,
സമദ് ഹാജിയാരകത്ത്, മുനീർ പുത്തനങ്ങാടി , മൊയ്‌തീൻ കുട്ടി, ഷറഫുദ്ധീൻ എസ്, എ പി , കെ ഐ ജി ഫഹാഹീൽ ഏരിയ സെക്രട്ടറി അബ്ദുള്ള ഫൈസൽ എന്നിവർ വിവിധ വകുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.
മെഗാ റാഫിൾ നറുക്കെടുപ്പിൽ ഷാഫി ആൻഡ് ഫാമിലി ഒന്നാം സമ്മാനാർഹരായി.
സൗഹൃദ വേദി കൺവീനർ ഐ.കെ അബ്ദുൽ ഗഫൂർ സ്വാഗതവും സെക്രട്ടറി ബാബു സജിത് നന്ദിയും പറഞ്ഞു.
️️️️️️️️️
ഫോട്ടോ :സൗഹൃദ വേദി ഫഹഹീൽ ഓണം പ്രോഗ്രാമിൽ അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തുന്നു.