പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

0
28

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയുമായി ഐ ജി ലക്ഷ്മണക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിൻറെ പങ്ക് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിനെ തുടർന്നാണ് ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തത്.

മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളാണ് പുറത്തു വന്നത്. ലക്ഷമണയും മോന്‍സന്റെ മാനേജരടക്കമുള്ളവരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.

കൂടാതെ പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ലക്ഷ്മണയാണ്. തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.