കുവൈത്ത് സിറ്റി: കുവൈത്തിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സർക്കാർ വക്താവ് താരിഖ് അൽ മുസാറം. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കൊണ്ടാണ് അദ്ദേഹം സർക്കാർ നിലപാട് വ്യക്തമാക്കിയത്. പ്രസ്തുത വാർത്ത വ്യാജമാണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.