കുവൈത്തിൽ പ്രശസ്ത കലാകാരനായ ഖാലിദ് അൽ മുല്ലയ്ക്ക് 3000 ദിനാർ പിഴ

0
26

കുവൈത്ത് സിറ്റി: വീഡിയോ ക്ലിപ്പിലൂടെ ഒരു അഭിഭാഷകനെ അപമാനിച്ചുവെന്ന കുറ്റത്തിന് കുവൈത്തിലെ പ്രശസ്ത കലാകാരൻ ഖാലിദ് അൽ മുല്ലയ്ക്ക് അപ്പീൽ കോടതി 3,000 ദിനാർ പിഴ ചുമത്തി. സംഭവത്തിൽ ഹർജിക്കാരന്റെ അഭിഭാഷകൻ അൽ-മുല്ലയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.സോഷ്യൽ മീഡിയയിൽ വൈറലായ അൽ മുല്ലയുടെ വീഡിയോ ക്ലിപ്പിൽ തന്റെ ക്ലയന്റിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. തന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനും ജുഡീഷ്യറിയുടെ ആവർത്തിച്ചുള്ള ദുരുപയോഗം പരിമിതപ്പെടുത്തുന്നതിനുമായി നിയമ നടപടികൾ സ്വീകരിക്കുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷന് അൽ-മുല്ലയ്‌ക്കെതിരെ പരാതി നൽകിയതെന്ന് ഹർജിക്കാരൻ വിശദീകരിച്ചു.