ഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലെത്തി. ഈ നൂറാം ദിവസം കരിദിനമായി ആണ് സംഘടനകൾ ആചരിക്കുന്നത്. സർക്കാർ വിവാദം നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
2020 സെപ്റ്റംബർ 20നാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല . നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.