ഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി. ഹർജി അവധിക്കാല ബെഞ്ചിനു വിട്ട കോടതി, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും സർക്കാറിനോട്നിര്ദേശിച്ചു.
ജനങ്ങളുടെ മൗലികാവകാശം ഹനിക്കാ കര്‍ഷകർക്കു സമരം തുടരാം പൊലീസ് ഇവരെ തടയരുതെന്നും കോടതി പറഞ്ഞു. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കർഷകരുമായുള്ള ചർച്ചയ്ക്കു പ്രത്യേക സമിതിയെ വയ്ക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിലുള്ള കർഷകരുടെ സമരം നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്.
കലാപങ്ങൾ ഉണ്ടാക്കാതെ, റോഡുകൾ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കൾക്കോ നാശം വരുത്തുകയോ ചെയ്യാതെ സമരം തുടരാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.