സമരം ചെയ്യുന്ന കർഷകർക്ക് നേരെ ആക്രമണം

0
21

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ ആക്രമണം. തദ്ദേശവാസികള്‍ എന്ന വ്യാജേന എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു.
ടെന്റുകള്‍ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.